LyricFront

Ariyunnallo daivam ariyunnallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ എന്റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു
Verse 2
നാളെയെന്തു നടക്കും ഞാനറിയുന്നില്ല നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു കാലമതിന്നതീതനാണവനാകയാൽ ആകുലത്തിന്നവകാശമെനിക്കിന്നില്ല
Verse 3
ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ അവനേകും വെളിച്ചമതെനിക്കു മതി അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻ അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ
Verse 4
മനം തകർന്നവർക്കവനടുത്തുണ്ടല്ലോ ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു
Verse 5
അവൻ നന്നായറിഞ്ഞല്ലാതെ നിക്കൊന്നുമേ അനുവദിക്കുകയില്ലെന്നുഭവത്തിൽ അഖിലവുമെന്റെ നന്മ കരുതിയല്ലോ അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ
Verse 6
ഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ കരുണയിൻ കരുതലിൻ ധനമാഹാത്മ്യം തുരുതുരെ കുതുകത്താൽ പുളകിതനായ് വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?