LyricFront

Aruma snehithan yeshuvaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അരുമ സ്നേഹിതൻ യേശുവാം അരികെയുള്ളതും യേശുവാം ആരിലും ശ്രേഷ്ഠനും യേശുവാം ആരാധനയ്ക്കെന്നും യോഗ്യനും
Verse 2
യേശുവേ ആരാധിപ്പോർ ഭാഗ്യവാന്മാരും യേശുവേ സേവിക്കുന്നോർ സ്വർഗീയ പൗരന്മാരും നാം ഇന്ന് വണങ്ങീടാം യേശുവിൻ സന്നിധിയിൽ മേത്തരമാം സ്തുതി നൽകി നമ്മുടെ പ്രീയനെ ആരാധിക്കാം
Verse 3
മൃത്യുവെ വെന്നിയതേശുവാം സാത്താനിൻ ശക്തി കെടുത്തിയതും പാപത്തെ നീക്കിയ കുഞ്ഞാടത്തും ഉത്തമ രക്ഷകൻ യേശുവാം (യേശുവേ ആരാധിപ്പോർ)
Verse 4
വിശ്വാസ നായകൻ യേശുവാം പൂർത്തിവരുത്തുന്നതേശുവാം തളർന്ന മക്കൾക്ക് തൻകൃപ നൽകി തുണ നിൽക്കുന്നതും യേശുവാം (യേശുവേ ആരാധിപ്പോർ)
Verse 5
നമ്മെ നിറയ്ക്കുന്നതേശുവാം സഭയിൻ നാഥനും യേശുവാം നമ്മുടെ നടുവിൽ ഉലാവുന്നവനും കരുണയുള്ളോനും യേശുവാം (യേശുവേ ആരാധിപ്പോർ)
Verse 6
മുഴങ്കാലൊക്കെയും മടങ്ങുന്നു നാവുകളൊക്കെയും പാടുന്നു കർത്താധി കർത്തനും രാജാധി- രാജാവും വീരനാം ദൈവവും യേശുവാം (യേശുവേ ആരാധിപ്പോർ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?