LyricFront

Atha kelkkunnu njan gatasamana

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ
Verse 2
ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ് ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ
Verse 3
പ്രാണവേദനയിലായ്, രക്തം വിയർത്തവനായ് എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ
Verse 4
ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനും മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി
Verse 5
സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻ കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ
Verse 6
അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽ എന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു
Verse 7
എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെ എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?