LyricFront

Athbhutham yeshuvin naamam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും ഉയർത്തിടാം
Verse 2
എല്ലാരും ഏകമായ് കൂടി സന്തോഷമായ്‌ ആരാധിക്കാം നല്ലവനാം കർത്തനവൻ വല്ലഭനായ്‌ വെളിപ്പെടുമേ
Verse 3
നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ
Verse 4
മിന്നൽപിണരുകൾ വീശും പിന്മാരിയെ ഊറ്റുമവൻ ഉണരുകയായ്‌ ജനകോടികൾ തകരുമപ്പോൾ ദുർശക്തികളും
Verse 5
വെള്ളിയും പൊന്നൊന്നുമല്ല ക്രിസ്തേശുവിൻ നാമത്തിനാൽ അത്ഭുതങ്ങൾ അടയാളങ്ങൾ നടന്നീടുമേ തൻ ഭുജബലത്താൽ
Verse 6
കുരുടരിൻ കണ്ണുകൾ തുറക്കും കാതു കേട്ടിടും ചെകിടർക്കുമെ മുടന്തുള്ളവർ കുതിച്ചുയരും ഊമരെല്ലാം സ്തുതി മുഴക്കും
Verse 7
ഭൂതങ്ങൾ വിട്ടുടൻ പോകും സർവ്വബാധയും നീങ്ങിടുമേ രോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ
Verse 8
നിന്ദിത പാത്രരായ്‌ മേവാൻ നമ്മെ നായകൻ കൈവിടുമോ എഴുന്നേറ്റു നാം പണിതീടുക തിരുക്കരങ്ങൾ നമ്മോടിരിക്കും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?