LyricFront

Athi mangala kaaranane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അതിമംഗല കാരണനേ സ്തുതി തിങ്ങിയ പൂരണനേ-നരർ- വാഴുവാന്‍ വിൺ തുറന്നൂഴിയിൽ പിറന്ന വല്ലഭ താരകമേ
Verse 2
മതി മങ്ങിയ ഞങ്ങളെയും വിധി തിങ്ങിയോർ തങ്ങളെയും-നിന്‍റെ മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍ വന്നുവോ പുംഗവനേ അതിമംഗല കാരണനേ
Verse 3
മുടി മന്നവർ മേടയേയും മഹാ ഉന്നത വീടിനേയും-വിട്ടു മാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻ വന്നുവോ ഈ ധരയിൽ അതിമംഗല കാരണനേ
Verse 4
തങ്കക്കട്ടിലുകൾ വെടിഞ്ഞു പശുത്തൊട്ടിയതിൽ കിടന്നു ബഹു- കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ- കഷ്ടം സഹിച്ചുവോ നീ അതിമംഗല കാരണനേ
Verse 5
ദുഷ്ട പേയ്ഗണം ഓടുവാനും ശിഷ്ടർ വായ്‌ഗണം പാടുവാനും-നിന്നെ പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻ ഏറ്റ നിന്‍ കോലമിതോ അതിമംഗല കാരണനേ
Verse 6
എല്ലാ പാപങ്ങളുമകലാന്‍ ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍ പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു- മേനിക്കു കണ്ടീലയോ അതിമംഗല കാരണനേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?