LyricFront

Athiraavile thiru sannadhi anayunnoru

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ അതിയായ് നിന്നെ സ്തുതിപ്പാൻ കൃപയരുൾക യേശുപരനേ
Verse 2
രജനീയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്ക്കായ് ഭജനീയ! നിൻ തിരുനാമത്തിന്നനന്തം സ്തുതി മഹത്ത്വം
Verse 3
എവിടെല്ലാമീ നിശയിൽ മൃതി നടന്നിട്ടുണ്ട് പരനേ അതിൽ നിന്നെ പരിപാലിച്ച കൃപയ്ക്കായ് സ്തുതി നിനക്കേ
Verse 4
നെടുവീർപ്പിട്ടു കരഞ്ഞിടുന്നു പല മർത്യരീ സമയേ അടിയന്നുള്ളിൽ കുതുകം തന്ന കൃപയ്ക്കായ് സ്തുതി നിനക്കേ
Verse 5
കിടക്കയിൽ വച്ചരിയാം സാത്താനടുക്കാതിരിപ്പതിന്നെൻ അടുക്കൽ ദൂതഗണത്തെ കാവലണച്ച കൃപയനൽപ്പം
Verse 6
ഉറക്കത്തിനു സുഖവും തന്നെൻ അരികേ നിന്നു കൃപയാൽ ഉറങ്ങാതെന്നെ ബലമായ് കാത്ത തിരുമേനിക്കു മഹത്ത്വം
Verse 7
അരുണൻ ഉദിച്ചുയർന്നിക്ഷി- തിദ്യുതിയാൽ വിളങ്ങിടുംപോൽ പരനേയെന്റെയകമേ വെളിവരുൾക തിരുകൃപയാൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?