LyricFront

Athivegamaay shreeyeshuraajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അതിവേഗമായ് ശ്രീയേശുരാജൻ വാനമദ്ധ്യ വന്നീടും അതിനാൽ സ്വകാന്തേ നിൻതല ഉയർത്തിടേണം ഈ ക്ഷണം
Verse 2
ബഹുവൽസരം മുൻ താൻ വചിച്ചാശ്വാസമാമോരോമൊഴി അതുപോൽ ഭവിച്ചിടുന്നതാ നീ ആവലോടിരിക്കുക
Verse 3
നടുരാത്രിയാണാ സന്ധ്യയിലോ കോഴികൂകും നേരത്തോ ഒരു കാഹളം മുഴങ്ങിടും നീ ആവലോടിരിക്കുക
Verse 4
കുരിശേറിയോനേ ഓർത്തു നീ സഹിച്ചതാം ഓരോവ്യഥ അതിൻ സൽപ്രതിഫലം തരുമവൻ കരങ്ങളാൽ ദൃഢം
Verse 5
പല കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനാകുന്നു നീ ഒരു നാൾ പ്രിയൻ തൻ കൈകളാൽ നിൻ കണ്ണുനീർ തുടച്ചിടും
Verse 6
പരിശുദ്ധ സംഘം എന്നുരച്ചാൽ മാത്രം യേശു ചേർക്കുമോ ? പരിശുദ്ധമായ് ജീവിച്ചു പാരിൽ പാർത്തിരുന്നാൽ ചേർത്തിടും
Verse 7
അഭിഷേക ഭാഗ്യം തന്നെയോ അതോടു ചേർന്നൊരോന്നുമേ അഭിഷിക്തരാൽ നീ ഏറ്റതും നിൻ ഭാഗ്യമല്ലയോ പ്രിയേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?