LyricFront

Athyantha shakthi mankudarangalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അത്യന്തശക്തി മൺകൂടാരങ്ങളിൽ ആദിമ നൂറ്റാണ്ടിൽ പകർന്ന ശക്തി പരിശുദ്ധാത്മാവേ ദൈവാത്മാവേ ഈ അത്ഭുത മാരി ഇന്ന് പെയ്യണമേ
Verse 2
മുൾപ്പടർപ്പിൽ അന്ന് മോശ കണ്ട വെന്തുപോകാത്ത കത്തുന്ന തീ ഈ അത്യന്തശക്തി എന്റെ സ്വന്തമല്ല മൺപാത്രങ്ങളിൽ പകർന്നതാം തീ
Verse 3
സീനായിൽ നിറഞ്ഞതാം വൻ സാന്നിദ്ധ്യം കർമേലിൽ ഇറങ്ങിയ ദൈവീക തീ അഭിഷേകത്താൽ എന്നെ നിറക്കേണമേ മാലിന്യങ്ങളെല്ലാം കത്തിച്ചാമ്പലാകട്ടെ
Verse 4
സെഹിയോൻ മാളികയിൽ ഇറങ്ങിയ തീ നൂറ്റിരുപത് സംഘത്തിന്മേൽ പകർന്നതാം തീ കാത്തിരിക്കുന്ന ജനത്തിന്മീതെ അഗ്നിനാവുകൾ പോൽ ഇന്ന് പകരേണമേ
Verse 5
അന്ത്യകാലത്ത് സകലജഡത്തിന്മേലും പകരുന്നതായ നിന്റെ ശക്തി ഞങ്ങളിന്മേലും തലമുറമേലും വൻശക്തിയോടെ ഇന്ന് പകരേണമെ
Verse 6
പുതിയ വീഞ്ഞ് പുതിയ ശക്തി മൺകൂടാരങ്ങളിൽ ഇന്ന് പകരേണമെ പരിശുദ്ധമാരി എന്നിൽ പെയ്യണമേ മഹത്വകരമായ വേല ചെയ്യാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?