LyricFront

Athyunnathan than marravil vasikkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അത്യുന്നതൻ തൻ മറവിൽ വസിക്കും ഭൃത്യരെത്ര സൗഭാഗ്യശാലികൾ! മൃത്യുഭയം മുറ്റുമകന്നു പാടും അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം
Verse 2
ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ ഇദ്ധരയിൽ നിശ്ചയമായ് (2)
Verse 3
സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ നിർഭയനായ് സന്തതം വാഴും ഞാൻ ഘോരതര മാരിയോ കൊടുങ്കാറ്റോ കൂരിരുട്ടോ പേടിപ്പാനില്ലൊന്നും
Verse 4
ദൈവമെന്റെ സങ്കേതവും കോട്ടയും ദിവ്യസമാധാനവും രക്ഷയും ആപത്തിലും രോഗദുഃഖങ്ങളിലും ആശ്വാസവും സന്തോഷ ഗീതവും
Verse 5
സ്നേഹിതരും ബന്ധുമിത്രരേവരും കൈവിട്ടാലും ഖേദിപ്പാൻ എന്തുള്ളു വാനം ഭൂമി മാറിപ്പോയീടിലും തൻ വാഗ്ദത്തമോ നിൽക്കും സുസ്ഥിരമായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?