LyricFront

Azhalerume loka varidhiyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അഴലേറുമീ ലോക വാരിധിയിൽ വിശ്വാസനൗകയിൽ ഞാൻ ക്രൂശിതനാമെൻ കർത്താവിനെ നോക്കി യാത്ര ചെയ്യുന്നു ഞാൻ
Verse 2
വിശ്വാസ കൺകളാൽ കാണുന്നു ഞാൻ ശാശ്വത ഭവനമിതാ പിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നു മുൻപിലെൻ വിരുതിനായി Verse 3: വേല വിശാലവും വിപുലവുമേ വേലക്കാർ ചുരുക്കവുമേ അൻപേറും പ്രീയനിൻ മാധുര്യമേറിടും വിളികേട്ടു ഞാൻ വരുന്നേ Verse 4: കാൽവറി സ്നേഹത്തിൻ ആഴമതിൽ നിമഗ്നനായ് അന്ത്യം വരെ ക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാ അമിതബലം തരണേ Verse 5: ബലഹീനതയിൽ തികെഞ്ഞു വരും അത്യന്ത ശക്തിയിനാൽ ബലഹീനനെന്നെ നടത്തേണമേ നീ നന്നായ് നിൻ സേവ ചെയ്വാൻ Verse 6: മഹിമാസനത്തിങ്കൽ കളങ്കമെന്യേ എന്നെയും നിറുത്തിടുവാൻ ശക്തനാം യേശുവിൽ സമ്പൂർണ്ണമായ് എന്നെ അർപ്പണം ചെയ്യുന്നു ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?