Vannanam yaeshupara! ninakkennum vannanamaeshupara
Vannanam yaeshupara! ninakkennum
vannanamaeshupara
Vannanam cheyyunnu ninnadiyaar thiru
naamathinaadharavaai
1 Innu nin sannidhiyil adiyaarkku
vannu chaeruvathinaai
Thanna ninnunnathamaam kripakkabhi
vannanam cheithidunne - Vannanam
2 Ninrudhiramathinnal prathishticha -
jeeva puthu vazhiyaai
Ninnadiyaarkku pithaavin sannidhou
Vannidaame satatam - Vannanam
3 lthra mahathwamulla pathaviye
ippuzhukkalkkurulaan
paathratha yethumilla ninte kripa
yethra vichithramaho - Vannanam
4 Vaanna dhoothaganangal manohara
gaanangalaal sathatham
Oonamenye pukazhthi sthuthikkunna
Vaanavane ninakku - Vannanam
5 Mannarill mannavan nee
manukulathinnu rakshaakaran nee
Minnum prabhavamullon pithavinu
sannibhan neeyallayo ? - Vannanam
6 Neeyozhike njanghalkku suraloke -
yaarullu jeevanaatha !
Neeyozhike ihathil mattaarumillaa
Grahippaan parane - Vannanam
വന്ദനം യേശു പരാ! നിനക്കെന്നും
വന്ദനമേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു
നാമത്തിനാദരവായ്
1 ഇന്നു നിന് സന്നിധിയില്‍ അടിയാര്‍ക്കു,
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി വന്ദനം
ചെയ്യിടുന്നേ - വന്ദനം
2 നിന് രുധിരമതിനാല്‍ പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്
നിന്നടിയാര്ക്കു പിതാവിൻ സന്നിധൌ
വന്നിടാമേ സതതം - വന്ദനം
3 ഇത്ര മഹത്വമുള്ള പദവിയെ
ഇപ്പഴുക്കള്ക്കരുളാന്
പാത്രതയേതുമില്ല നിന്റെ കൃപയെത്ര
വിചിത്രമഹോ - വന്ദനം
4 വാനദൂതഗണങ്ങള് മനോഹര
ഗാനങ്ങളാല്‍ സതതം
ഈനമെന്യേ പുകഴ്ത്തി സ്തൃതിക്കുന്ന
വാനവനെ നിനക്ക് - വന്ദനം
5 മന്നരില് മന്നവന്‍ നീ മനുകുലത്തിനു
രക്ഷാകരന്‍ നീ
മിന്നും പ്രഭാവമുള്ളോന് പിതാവിനു
സന്നിഭന് നീയല്ലയോ ? - വന്ദനം
6 നീയൊഴികെ ഞങ്ങള്‍ക്കു സുരലോകെ
യാരുള്ളു ജീവനാഥാ !
നീയൊഴികെ ഇഹത്തില്‍ മറ്റാരുമില്ലാ
ഗ്രഹിപ്പാന്‍ പരനേ - വന്ദനം