Vandanam Yaeshupara ! ninakkennum
Vandanam Yaeshupara ! ninakkennum
vandanamaeshupara
Vandanam cheyyunnu ninnadiyaar
thiru naamathinaadharavaai
1 Innu nin sannidhiyil adiyaarkku vannu
chaeruvathinnai
Thanna ninnunnathamaam kripakkabhi
- vandanam cheithidhunne - Vandanam
2 Ninrudhiramathinaal prathishticha -jeeva
puthu vazhiyaal
Ninnadiyaarkku pithaavin sannidhou
vandidaame satatam - Vandanam
3 Ithra mahathwamulla pathaviye
ippuzhu kkalkarulaan
Paathratha yethumilla ninte kripa
yethra vichithramaho - Vandanam
4 Vaana dhoothaganangal manohara
gaanangalaal sathatham
Oonamenye pukazhthi sthuthikkunna
vaanavane ninakku - Vandanam
5 Mannaril mannavn nee
manukulathinnu rakshaakaran nee
Minnum prabhavamullon pithaavinu
sannibhan neeyallayo? -Vandanam
6 Neeyozhike njanghalkku suraloke -
yaarullu jeevannatha !
Neeyozhike ihathil mattaarumillaa
grahippaan parane - Vandanam
P.V.T.
വന്ദനം യേശു പരാ ! നിനക്കെന്നുംവന്ദനമേശുപരാ !
വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു
നാമത്തിനാദരവായ്
1 ഇന്നു നിന് സന്നിധിയില്‍ അടിയാര്‍ക്കു
വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം
ചെയ്തിടുന്നേ - വന്ദനം
2 നിന് രുധിരമതിനാല്‍ പ്രതിഷ്ഠിച്ച
ജീവപുതുവഴിയായ്
നിന്നടിയാര്ക്കു പിതാവിന് സന്നിധൗ
വന്നിടാമേ സതതം - വന്ദനം
3 ഇത്രമഹത്വമുള്ള പദവിയെ
ഇപ്പുഴുക്കള്ക്കരുളാന്
പാത്രതയേതുമില്ല നിന്റെ കൃപയെത്ര
വിചിത്രമഹോ - വന്ദനം
4 വാനദൂതഗണങ്ങള് മനോഹര
ഗാനങ്ങളാല്‍ സതതം
ഊനമന്യേ പുകഴ്ത്തി സ്തുതിക്കുന്ന
വാനവനെ നിനക്ക് - വന്ദനം
5 മന്നരില് മന്നവന്‍ നീ മനുകുലത്തിനു
രക്ഷാകരന്‍ നീ
മിന്നും പ്രഭാവമുള്ളോന് പിതാവിനു
സന്നിഭന് നീയല്ലയോ ?- വന്ദനം
6 നീയൊഴികെ ഞങ്ങള്‍ക്കു സുര
ലോകെയാരുള്ളു ജീവനാഥാ !
നീയൊഴികെ ഇഹത്തില്‍ മറ്റാരുമില്ല
ഗ്രഹിപ്പാന്‍ പരനേ - വന്ദനംയേശുക്ലേ