LyricFront

Bhakshanamavar kazhicchidumpol yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭക്ഷണമവർ കഴിച്ചിടുമ്പോഴേശുനായകൻ പക്ഷമോടുപാനഭാജനമെടുത്തു വാഴ്ത്തിനാൻ.
Verse 2
ചൊന്നു നിങ്ങൾ വാങ്ങിപ്പങ്കുവച്ചുകൊള്ളുവീനിതു പൊന്നുലോകദേവരാജ്യമിന്നിലംവരുംവരെ
Verse 3
ഇന്നിമേലിൽമുന്തിരിയിൽ നിന്നു ഞാൻ കുടിക്കി ല്ലെന്നു നിങ്ങളോടു ഞാനുരച്ചിടുന്നിതു ദൃഢം
Verse 4
ആർ വലിയവനവരിലെന്നൊരു വിവാദമ- ന്നേര മായവർക്കുണ്ടായി വന്നതാലവരോടു,
Verse 5
കർത്തനും പറഞ്ഞു ജാതികൾക്കരചരായവർ കർത്തൃതനടത്തിയേവരുന്നവരിലേററവും,
Verse 6
പാരിലായവരിൽ നായകത്വമുള്ളവരുപ- കാരികളെന്നു പ്രസിദ്ധിയുള്ളവരല്ലോദൃഢം:
Verse 7
നിങ്ങളപ്രകാരമല്ല നിങ്ങളിൽ വലിയവൻ ഇങ്ങളിയവനെപ്പോലെയായ്_വരേണ്ടതാകുന്നു.
Verse 8
ചേലോടുശുശ്രൂഷചെയ്തു വന്നിടുമൊരാളിനെ പോലെയായ്-വരേണ്ടതു നടത്തുന്നോനസംശയം.
Verse 9
ആരുപോൽമഹാൻ ശുശ്രൂഷചെയ്തീടും മനുജനോ? ചാരിപ്പന്തിയിലിരുന്നുകൊണ്ടിടും മനുഷ്യനോ?
Verse 10
നിങ്ങൾമദ്ധ്യേ ഞാൻ നിൽക്കുന്നു ദാസനെപ്പോലെങ്കിലും നിങ്ങളെൻപരീക്ഷയിലെന്നോടു പാർത്തവരല്ലോ
Verse 11
എൻപിതാ നേമിച്ചെനിക്കുതന്നപോൽ രാജ്യം നിങ്ങൾ- ക്കൻപോടുനേമിച്ചു ഞാനുമായതുതരുന്നുണ്ടു്!
Verse 12
നൂനമെൻസാമ്രാജ്യത്തിങ്കൽ എന്റെ മേശയിൽ നിന്നും പാനം ചെയ്തുമിസ്രയേൽ ഗോത്രങ്ങൾ പന്തിരണ്ടിനും,
Verse 13
ഈഷലെന്നിയെ ന്യായംവിധിച്ചു കൊണ്ടു നിങ്ങൾ സിം- ഹാസനങ്ങളിലിരുന്നു വാഴുമേ സന്തോഷമായ്‌.
Verse 14
മന്നവാ! മഹോന്നതന്റെ നന്ദനാ! ദയാനിധേ! വിണ്ണിലൊന്നുനോക്കുവാനപാത്രമാമിപ്പാപിമേൽ,
Verse 15
ഉന്നതത്തിൽ നിന്നു നിൻ കൃപ പൊഴിഞ്ഞു യേശുവെ! പൊന്നുലോകം ചേർന്നുകൊൾവാനെന്നെ നീ നടത്തുക.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?