LyricFront

Bhaktharin aananda naal varunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭക്തരിൻ ആനന്ദ നാൾ വരുന്നു ശുദ്ധരെ ചേർത്തിടും നാൾ വരുന്നു ശക്തി ധരിച്ചു നാം കാത്തിരിക്ക ശക്തി ധരിച്ചു നാം കാത്തിരിക്ക
Verse 2
കുഞ്ഞാട്ടിൻ രക്തത്തിൻ സാക്ഷികളെ സുസ്‌ഥിരരായി നാം പോർ ചെയ്തിടാം (2) വരുമെ യേശു മണവാളൻ വിരവിൽ ദൂത ഗണവുമായി പ്രിയരേ നാമും ഒരുങ്ങീടാം പ്രിയനേ കാണാം തേജസിൽ (2)
Verse 3
പാരിടത്തിൻ പരിഹാസങ്ങളോ പോരുകളോ പ്രതികൂലങ്ങളോ ഏറിടുമ്പോൾ പതറിടരുതേ ഏറിടുമ്പോൾ പതറിടരുതേ കുഞ്ഞാട്ടിൻ...
Verse 4
ഓളങ്ങളും തിരമാലകളും ആഴത്തിൽ പടകിന്മേൽ വന്നടിച്ചാൽ താഴാതെ കാക്കുവാൻ നാഥനുണ്ട് താഴാതെ കാക്കുവാൻ നാഥനുണ്ട് കുഞ്ഞാട്ടിൻ...
Verse 5
സാക്ഷികൾ കൂട്ടം നമുക്ക് ചുറ്റും നിൽക്കുന്നു നാമും സുധീരരായി രക്ഷകനെ നോക്കി ഓടിടുക രക്ഷകനെ നോക്കി ഓടിടുക കുഞ്ഞാട്ടിൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?