LyricFront

Bhaktharin shashvatha vishramame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭക്തരിൻ ശാശ്വത വിശ്രാമമേ നിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും; അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും; ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്ന
Verse 2
പർവ്വതം മാറിലും കുന്നുകളും തൽസ്ഥാനത്തുനിന്നു നീങ്ങിയാലും; നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ; ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും
Verse 3
അഗ്നിയിൽക്കൂടെ നടന്നീടിലും അഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല; ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും; വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ
Verse 4
കഷ്ടത പട്ടിണി നഗ്നതയോ ആപത്തോ വാളോ വന്നീടുകിലും; ഭീതിയില്ല തെല്ലും നീ എന്റെ സങ്കേതം; നിന്നിൽ ഞാൻ നിത്യമാം വിശ്രാമം കണ്ടെത്തി
Verse 5
എന്നെ തന്നെ മറന്നെൻ പ്രിയനെ നിന്നുടെ പിന്നാലെ ഞാൻ വരുന്നേ; എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ; ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ
Verse 6
ലോകം അതിനന്ത്യത്തെത്തിടുന്നേ ലോക ഗതികളും മാറിടുന്നേ; കാന്തയാകും സഭ കൺകളുയർത്തി നിൻ; ആഗമനം കാത്തിങ്ങ്-ആവലായ് നിൽക്കുന്നേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?