LyricFront

Bhaktharkkayi karuthiya daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭക്തർക്കായി കരുതിയ ദൈവമുണ്ടല്ലോ ഇന്നും മക്കൾക്കായ് കരുതുവാൻ ശക്തനല്ലയോ (2)
Verse 2
യഹോവ യിരേയായി യഹോവ ശമ്മയായി ആശ്രയിപ്പോർക്കവൻ അത്ഭുതമന്ത്രിയായ് യഹോവ നിസ്സിയായ്‌ യഹോവ റാഫയായി സൗഖ്യത്തിൻ ദായകൻ നിൻ ജയക്കൊടിയായി (2) ഭക്തർ...
Verse 3
ഞാങണക്കിടയിലും ചെങ്കടലിലും മിദ്യാനിലും വൻ മരുഭൂവിലും (2) മോശക്കായി കരുതിയ സർവ്വ സമ്പന്നനാം ന- ല്ലൊരു താതനാം ദൈവം എന്നിടയൻ (2) ഭക്തർ...
Verse 4
പൊട്ടക്കിണ റിലും കാരാഗ്രഹത്തിലും യോസേഫിൻ സങ്കടങ്ങൾ കണ്ടറിഞ്ഞവൻ തക്ക സമയത്ത് മാനിച്ചുയർത്തുവാൻ ദർശനമേകിയവൻ നിൻ കൂടെ ഉണ്ടല്ലോ (2) ഭക്തർ...
Verse 5
കെരീത്തുതോട്ടിലും സാരാഫാത്തിലും ഏല്യവേ പോറ്റിയ നല്ല ദൈവമോ (2) ബുദ്ധിമുട്ടൊക്കെയും ക്രിസ്തുവിൽ പൂർണമായ് മഹത്വത്തോടെ താൻ തീർത്തു തന്നീടുമെ (2) ഭക്തർ...
Verse 6
നിന്നെ തകർക്കുവാൻ മുടിച്ചീടുവാൻ നിർണ്ണയമെഴുതി മുദ്ര ചെയ്താലും (2) എസ്തേറിൻ പ്രാർത്ഥന കേട്ടതാം ദൈവം തൻ പൊൻ ചെങ്കോൽ നീട്ടുമേ ഉദ്ധരിച്ചീടുമേ (2) ഭക്തർ...
Verse 7
ശക്തമായ് കൊടുങ്കാറ്റടിച്ചീടിലും ഉഗ്രമായ് തിരകൾ ഉയർന്നെന്നാലും (2) കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിക്കും ശാന്തത നൽകി നമ്മെ അക്കരെ എത്തിക്കും (2) ഭക്തർ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?