LyricFront

Bharangal theerthenne cherthiduvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ കർത്താവേ വേഗം വന്നീടെണേ ഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻ പിൻ മഴയെ വേഗം അയയ്ക്കണമേ
Verse 2
എന്നു നിൻമുഖം കാണും ഞാൻ എത്രനാളിഹത്തിൽ ഞാൻ പാർത്തിടും സ്വർഗ്ഗത്തിലെന്റെ പാർപ്പിടം സ്വർഗ്ഗത്തിലെന്നും പാടിടാം
Verse 3
കഷ്ടങ്ങളകറ്റിടാൻ വന്നിടണേ ഭൂവിൽ കഷ്ടങ്ങൾ ദിനം വർദ്ധിക്കുന്നേ കർത്താവെ കാരുണ്യ സ്രഷ്ടാവേ കാത്തിടണേ എന്നും കാത്തിടണേ എന്നു...
Verse 4
പരിശുദ്ധ വരമെന്നിൽ പുതുക്കണമേ പിരിയാതെ നിന്നിൽ വസിച്ചിടുവാൻ പരിശുദ്ധമെന്നിൽ നീ വളർത്തണമേ പരിശുദ്ധനാക്കുകെന്നെ നീ എന്നു...
Verse 5
അലയുന്നീലോകമാം സമുദ്രത്തിൽ നിലയില്ലാതലയുന്നീ സാധുക്കൾക്ക് തലയാകും നീയെന്യേ ആരുള്ളു പാലകാ ലോകം പകയ്ക്കുന്നെന്നെ എന്നു...
Verse 6
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പം ഈ ഭൂവിലേറ്റം വർദ്ധിക്കുന്നേ ഭക്തന്മാരെ ദേവാ കൈവിടല്ലേ മരുഭൂവിൽക്കൂടെ നടത്തീടക എന്നു...
Verse 7
കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻ ആരുമില്ലേ ഞങ്ങൾക്കീ മരുവിൽ അരികിൽ വാ തിരുക്കരം വിരിച്ചീടുക അനുഗ്രഹം തന്നു നടത്തീടുക എന്നു...
Verse 8
ത്യാഗവും വളർച്ചയും ജയജീവിതം സമ്പൂർണ്ണതയും പരിശുദ്ധിയും തമ്പുരാനേ ഞങ്ങൾക്കേകിടേണേ സമ്പൂർണ്ണനേ നീ വരുവോളം എന്നു...
Verse 9
എനിക്കായി കരുതാമെന്നുരച്ചതിനാൽ എനിക്കായി ഞാനൊന്നും കരുതീട്ടില്ല വിശ്വസിച്ചേനതു മതിയെനിക്ക് കരുണേശാ അങ്ങേ മതി എനിക്ക് എന്നു...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?