LyricFront

Bharicha dukathal poratam akilum nerode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ
Verse 2
തീരും എൻ ദുഃഖം വിലാപവും ചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാ
Verse 3
കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും
Verse 4
കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും
Verse 5
എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും
Verse 6
ദൂരത്തായ് കാണുന്നു സോദര കൂട്ടത്തെ യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ
Verse 7
ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ് കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും
Verse 8
രാജമുടി ചൂടി രാജാധിരാജനെ ആലിംഗനം ചെയ്യും നാളിലെന്താനന്ദം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?