LyricFront

Bhayapedathe nam poyidam yisrayelin divam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭയ‍പ്പെടാതെ നാം പോയിടാം യിസ്രായേലിൻ ദൈവം കൂടെയുണ്ട് അന്ധകാരമാം ഈ ലോകയാത്രയിൽ അനുദിനമവൻ നമ്മെ നടത്തിടുന്നു
Verse 2
മരുഭൂമിയിലെ യാത്രയിലും നീ മാറാത്ത ദൈവമല്ലോ കാടപ്പക്ഷിയും മന്നായും കൊണ്ടവൻ തൃപ്തരായി നടത്തിടുന്നു ഭയ...
Verse 3
തിരമാലകൾ വൻ ഭാരങ്ങളിലും നീ മാറാത്ത ദൈവമല്ലോ കാറ്റെ ശാസിച്ച കാൽവറിനാഥൻ കാത്തു സൂക്ഷിച്ചീടുന്നു ഭയ...
Verse 4
പല വ്യാധികളാൽ വലഞ്ഞീടും നേരം മാറാത്ത ദൈവമല്ലോ ആത്മ വൈദ്യനാം ശ്രീയേശു നായകൻ സൗഖ്യം പ്രദാനം ചെയ്യും ഭയ...
Verse 5
മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോ ഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾ ചേർത്തിടും ഭാഗ്യനാട്ടിൽ ഭയ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?