LyricFront

Bhramichu nokkathe poka dhairyamaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ് കരുത്തനായവൻ കൂടെയുണ്ടെന്നും കാവലുണ്ടെന്നും തൻ ദൂതസഞ്ചയം കാണുന്നില്ലേ ചാരെ നിന്റെ ആത്മനാഥനെ
Verse 2
മറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനം സ്തുതിക്ക നാം അവന്റെ നാമം ജീവനാളെല്ലാം (2)
Verse 3
മാറയുണ്ടെങ്കിൽ മധുരമാക്കിടും പാറയിൻ വെള്ളം ദാഹം തീർത്തിടും യോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ടാ പ്രാണനാഥൻ നിന്നെയെന്നും താങ്ങിനടത്തും
Verse 4
അഗ്നിയിൻ മദ്ധ്യേ വീണിടും നേരം ആഗ്നിയിൻ നാഥൻ അരികിലെത്തീടും സിംഹക്കുഴിയോ അതു സ്വർഗ്ഗപാർപ്പിടം യഹൂദ ഗോത്ര സിംഹനാഥൻ ജയം നൽകിടും
Verse 5
അനഥനായ് തീർന്നിടില്ല ജീവിതമദ്ധ്യേ അനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽ ഭാഗ്യശാലിയേ സീയോൻ സഞ്ചാരിയെ അകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?