LyricFront

Bhupathimaar mudimane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭൂപതിമാർ മുടിമണേ! വാഴ്ക നീ പാരിൽ പെരുത്തപാപം നീങ്ങുവാനിഹ യാഗമായൊരു നാഥൻ നീ
Verse 2
സാധുവാമിവൻ പുതുജീവനിൽ കടക്കയാൽ സാദരം ഭവൽ സ്തുതിചെയ്യുമേ ജയം പാടുമേ സതതം പ്രഭോ
Verse 3
നിൻ തിരു കൃപയോർത്താൽ ബന്ധുത ലഭിക്കിലും അന്തമറ്റതിദോഷം ചെയ്തവൻ ഫലംകൊയ്തവൻ കഠിനൻ വിഭോ
Verse 4
നീതിയിൻ വിധിക്കുമുൻ ഭീതനായ് ഭവിക്കവേ പാതകനിവൻ ബഹുഭാഗ്യമാർന്നതി- യോഗ്യനായ്ത്തിരു നീതിയാൽ
Verse 5
രാജനായ് വാഴ്ക നിൻ നീതിയാൽ ഭരിക്ക നീ രാജിത മഹസ്സെഴും നാഥനെ തവ ദാസനെ ഭരമേൽക്ക നീ
Verse 6
നിൻ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നു നിൻതിരു മുന്നരചർ വീഴുമേ സ്തുതി- പാടുമേ മടിയെന്നിയേ
Verse 7
കാഴ്ചകളോടു തിരുവാഴ്ചയിലവർ വന്നു വീഴ്ച കൂടാതെ വണങ്ങിടുമേ മുഴങ്ങിടുമേ സ്തുതിഗാനവും
Verse 8
പാതകൻമാർ തിരുമുൻ വേദനയോടുഴറി ഖേദമോടുടൻ വിറച്ചീടുമേ ഒളിച്ചീടുമേ തരമാകുകിൽ:-
Verse 9
തീയൊടു മെഴുകുപോലാമവർ നീയോ നിത്യ സ്ഥായിയായ് പരം വസിച്ചിടുമേ ഭരിച്ചീടുമേ യുഗകാലമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?