LyricFront

Bhuvil engum ningal poi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻ സർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷം
Verse 2
സ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻ കൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേ
Verse 3
താതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽ ഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു
Verse 4
ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വ ശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും
Verse 5
കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റു വൈരികളും കീഴമരും എന്റെ നാമത്തിൽ
Verse 6
ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ് ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ
Verse 7
ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തു സർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ
Verse 8
നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായി പ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ
Verse 9
മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽ നിത്യ ജീവന്റെ കിരീടം നിങ്ങൾ പ്രാപിക്കും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?