LyricFront

Bhuvil vannavan jeevan thannavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭൂവിൽ വന്നവൻ ജീവൻ തന്നവൻ പുതിയ മാർഗ്ഗമുലകിലാർക്കുമായ് തുറന്നവൻ തൻ സ്നേഹം മഹാത്ഭുതസ്നേഹം തൻനാമം മഹോന്നതനാമം-വാനിലും ഭൂവിലും
Verse 2
അവൻ ദൈവമാം അനാദ്യന്തനാം അവനിലും തന്നരുളപ്പാടിലുളവായ് വന്നതാം വേഷത്തിൽ മനുഷ്യനായി താൻ ക്രൂശിന്മേൽ മരിച്ചുയിർക്കയാൽ - മോക്ഷത്തിൻ വാതിലായ്
Verse 3
മഹാഭാഗ്യമായ് അവൻ പക്ഷമായ് മരുഭൂവിലെങ്കിലും വസിപ്പതമിതമോദമായ് സേവിപ്പാ-നവന്നു തുല്യമായ് സ്നേഹിപ്പാൻ മറ്റാരുമില്ലതാൻ - തൻപാദം കുമ്പിടാം
Verse 4
അവൻ മൂലമായ് സുഖം നിത്യവും അനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടും ആരാലും അകറ്റുവാൻ ഭൂവിയിലാ- കാത്തോരടുത്ത ബന്ധുവാം - ആനന്ദദായകൻ
Verse 5
ജയം നിശ്ചയം ജയം നിശ്ചയം വിജയവീരനേശുവിൻ നിമിത്തമിദ്ധരേ ഘോഷിപ്പിൻ അവൻ ജനങ്ങൾ സന്തോഷിപ്പീ- നവന്റെ നാമത്തിൽ നിത്യതയോളവും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?