LyricFront

Cheriya aattin kuttame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി കരുതും കർത്തനേശുവല്ലേ കൂടെയുള്ളത് ഭയപ്പെടേണ്ടിനി-നാം ഭയപ്പെടേണ്ടിനി കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
Verse 2
കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾ നഷ്ടമായ ജീവിതപടകു കാണുമ്പോൾ ഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾ കണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ
Verse 3
ഉയരം കൂട്ടും ശത്രു തന്റെ കഴുകു മരങ്ങൾ എന്നാൽ നിയമം മാറ്റ‍ും രേഖ മാറ്റ‍ും യേശുവിൻ കൈകൾ വെളിപ്പെട്ടീടും ദൈവ പൈതലിന്റെ മറുപടി തകർന്നുപോകും ശത്രുവിന്റെ ശക്തി ശ്രമങ്ങൾ
Verse 4
മാറി നിൽക്കും സാഗരജലം മതിലുപോൽ നേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാം പിൻ മാറുകില്ല വേല ചെയ്യും യേശുവിന്നായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?