LyricFront

Chernnidum njaan swarppuriyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചേർന്നിടും ഞാൻ സ്വർപ്പുരിയിൽ കാന്തനാമേശുവോടൊത്തു വാഴാൻ ചേർന്നിടും ഞാൻ
Verse 2
കർത്തനെൻ പാപത്തെ നീക്കിയേ കാൽവറി കൂശിലെ യാഗത്താൽ നിത്യപുതത്വമെനിക്കു ദത്തം ചെയ്യാൻ മൃത്യുവെ ജയിച്ചെന്നേക്കും ജീവനേകിത്തന്നതാൽ.. ചേർന്നിടും
Verse 3
ശക്തനാക്കീടുകാ എന്നെയും കഷ്ടത നിറഞ്ഞ ലോക യാത്രയിൽ ശ്രതുവിൻ കരത്തിലാകാതത്ഭുത കരുതലോടെ ശക്തനാം യഹോവ താൻ നടത്തിടും... ചേർന്നിടും
Verse 4
ക്രിസ്തുവിൻ നാമമോതി രാപ്പകൽ പാർത്തലത്തിൽ അദ്ധ്വാനിക്കും വീരരെ പേർ വിളിച്ചിടുന്ന നേരമാവലോടു പ്രീയൻ ചാരെ പോയിടാനൊരുങ്ങി നിൽക്ക വേഗമായ്... ചേർന്നിടും
Verse 5
ഭാഗ്യമാം ഭാവിയോർത്തു പുഞ്ചിരി തൂകിടാനാത്മശക്തിയേകുക അത്ഭുത പ്രഘോഷിതരായെവിടെയും നാമോടിയെത്തി ആയിരത്തെ നേടി വേല തീർക്കുകിൽ... ചേർന്നിടും
Verse 6
ഭക്തരേ ശക്തരായുണരുവീൻ കർത്ത്യകാഹളം ധ്വനിക്കാൻ നേരമായ് കക്ഷി വിട്ടു പക്ഷമോടു ഇക്ഷിതിയിലൽപ്പനാൾകൊ- ണ്ടെത്രയും ക്ഷണത്തിൽ വേല തീർത്തിടാം... ചേർന്നിടും
Verse 7
കഷ്ടത പട്ടിണി ദുഃഖമോ യുദ്ധ ഭീതിയോ രോഗ ബാധയോ ക്രിസ്തുവിന്റെ സ്നേഹം തന്നിൽ നിന്നകറ്റാനൊന്നിനാലും സാദ്ധ്യമല്ല എല്ലാ നാളുമുണ്ടവൻ... ചേർന്നിടും
Verse 8
ഹല്ലേലുയ്യാ ജയം മോദമായ് അല്ലലകന്നെന്നും പാടിടും വല്ലഭനാമേശുവുമസംഖ്യ ദൂതരോടുമൊത്തു ഉല്ലസിതരായി വാഴും സ്വർപ്പുരേ... ചേർന്നിടും
Verse 9
മൽപ്രിയനെ ഇദ്ധരയിൽ ... എന്നരീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?