LyricFront

Chernnidume njaan swargga

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻ തീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതം
Verse 2
പ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെ നിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ
Verse 3
വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾ ഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും
Verse 4
ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽ ഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്
Verse 5
ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെ വേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ
Verse 6
വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെ എപ്പോൾ വരും നീയെൻ പ്രിയഭവനം കാൺമാനാശയതേറുന്നേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?