LyricFront

Cherume vegam cherume ente

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചേരുമേ വേഗം ചേരുമേ എന്റെ താതന്റെ നിത്യ വാസത്തിൽ
Verse 2
ആയുസ്സിൽ കണ്ടിട്ടില്ലാത്ത കാഴ്ചകണ്ടു ഞാൻ ആനന്ദിച്ചിടാൻ എന്നു ഞാൻ പോയി ചേർന്നിടുമെന്റെ താതന്റെ നിത്യരാജ്യത്തിൽ
Verse 3
സ്വർഗ്ഗീയഭാഗ്യം ഓർക്കുന്തോറുമെൻ ഉള്ളം സന്തോഷാൽ തുള്ളുന്നു എന്നു വന്നിടും പ്രിയരക്ഷകൻ മണിയറതന്നിൽ ചേർത്തിടാൻ
Verse 4
വീണ്ടെടുത്തെന്നെ വിലയ്ക്കുകൊണ്ട പ്രിയനെ നിന്നെ കാണുവാൻ ആനന്ദമുള്ളിൽ തിങ്ങുന്നു പ്രേമമേറുന്നു പ്രാണവല്ലഭാ
Verse 5
ചങ്കുതുറന്നു എന്നെ തേടിയ ദൈവത്തിൻ എകജാതനെ പങ്കം അകറ്റീ നിന്നിൽ ചേർക്കുവാൻ തോന്നിയ കൃപ എത്രമേൽ
Verse 6
അല്ലൽ തീർന്നു ഞാൻ നിന്നിൽ ചേരുവാൻ വല്ലഭാ കൊതിച്ചീടുന്നേ ഉല്ലാസം പൂണ്ടൂ മുത്തം ചെയ്യുവാൻ എത്രനാൾ പാർത്തിടേണമോ
Verse 7
ഈ മരുഭൂവിലെ വാസത്താലുള്ളം നീറുന്നു പ്രിയനാഥനെ എന്നു വന്നെന്റെ ആകുലം തീർത്തു തങ്ക മാർവ്വതിൽ ചേർക്കുമോ
Verse 8
സ്വർഗ്ഗീയദൂതഗണത്തോടൊത്തു ഗാനങ്ങൾ നിത്യം പാടുവാൻ സന്തതം കൊതിച്ചീടുന്നേ എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേൻ
Verse 9
എന്തു താമസം വരുവാൻ മമ കാന്തനെ ശാരോൻ പുഷ്പമേ വെന്തുരുകുന്നു എന്റെ മാനസം അന്തികേവന്നണഞ്ഞീടാൻ
Verse 10
കാഹളം ധ്വനിച്ചീടുമേ തൻ വിശുദ്ധന്മാരെ ചേർക്കുവാൻ ചേരുമേ വേഗം ചേരുമേ ഞാനും പാടുമേ നിത്യം ഗീതങ്ങൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?