LyricFront

Cheyyum njaanennunithu ninne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചെയ്യും ഞാനെന്നുമിതു -നിന്നെ മെയ്യായോർപ്പാനേശുവേ
Verse 2
അയ്യയ്യോ നിൻ വചനത്തിൻ പടി നിത്യം മെയ്യാം വിനയത്തോടെ - എന്റെ ഇയ്യുലകായുസ്സിൻ നാളെല്ലാം നിൻമൃതി മെയ്യായോർപ്പാൻ നിരന്തം ചെയ്യും
Verse 3
ഗഥശമനെ സ്ഥലെ നിനക്കുണ്ടായ വ്യഥയും പോരാട്ടവും -പ്രാണ നാഥാ നിൻ രക്തവിയർപ്പും ഞാനേവ്വിധം ഓർക്കാതിരുന്നീടുന്നു ചെയ്യും
Verse 4
ക്രൂശിലെൻ പേർക്കു ബലിയായ്‌ ജഗത്തുകൾ ക്കീശന്റെ കോപാഗ്നിയിൽ -നസ റേശാ നീ വെന്തതും ഓർത്തെന്റെ മാനസം ക്ലേശിച്ചു നന്ദിയോടെ ചെയ്യും...
Verse 5
എൻ നിമിത്തം ചതെക്കപ്പെട്ട നിന്മേനി എന്താത്മ ഭോജനമേ - ദേവാ നിൻരക്ഷാപാനത്താലെന്നാത്മ ദാഹം തീർന്നെന്നും പ്രമോദിപ്പാനായ്‌ ചെയ്യും...
Verse 6
ഞാൻ വരുവോളമിവ്വണ്ണം ചെയ്കെന്നനിൻ പൊൻ വചനത്തിൻ പടി - ഞങ്ങൾ കാൽവരിമേട്ടിൽ ചതഞ്ഞനിൻ പൊൻമേനി ഓർത്തനുഷ്ഠിക്കുന്നിതു ചെയ്യും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?