LyricFront

Daiva sneham chollaan aavillenikke

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവ സ്നേഹം ചൊല്ലാൻ ആവില്ലെനിക്ക് വർണ്ണിച്ചത്‌ തീർക്കാൻ നാവില്ലെനിക്ക് (2) ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം കുന്നുകളിലേറും അതിന്നുയരം (2)
Verse 2
അമ്മ മറന്നാലും മറന്നിടാത്ത അനുപമ സ്നേഹം അതുല്യ സ്നേഹം അനുദിനമേകി അവനിയിലെന്നെ അനുഗ്രഹിച്ചീടും അവർണ്യസ്നേഹം ദൈവ...
Verse 3
അലകളുയർന്നാൽ അലയുകയില്ല അലിവുള്ള നാഥൻ അരികിലുണ്ട് വലമിടമെന്നും വലയമായ്‌ നിന്ന് വല്ലഭനേകും ബലമതുല്യം ദൈവ...
Verse 4
സ്വന്തപുത്രനെയും ബലിതരുവാൻ എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ അന്തമില്ലാകാലം സ്തുതി പാടിയാലും തൻ തിരുകൃപയ്ക്കതു ബദലാമോ ദൈവ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?