LyricFront

Daiva vili kelkkam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവ വിളി കേള്‍ക്കാം ദൈവ ശബ്ദം തിരിച്ചറിയാം ഹൃദയത്തിൻ കണ്ണുകൾ തുറന്നീടാം വിളിയുടെ ആശ നാം തിരിച്ചറിയാം(2)
Verse 2
ഉണരുക നാം യേശുവിനായ് പിമ്പിലുള്ളതെല്ലാം മറക്കാം വിളിയുടെ ആശ നാം തിരിച്ചറിഞ്ഞു വിരുതിനായ് ഓടിടാം(2)
Verse 3
വിളിച്ചവൻ വിശ്വസ്തനാണെന്നറിയുക നാം കൈവിടില്ലവൻ ഒരുനാളും നമ്മെ(2) വിശ്വാസ പാതയിൽ മുന്നേറിടാം വിളിച്ച ദൈവമെൻ കൂടെയുണ്ട് (2) വിശ്വസ്തനായ് എന്നും കൂടെയുണ്ട്(1) ഉണരുക നാം…
Verse 4
മാറയെ മാധുര്യമാക്കുന്നവൻ മരുഭൂമിയിൽ മന്നപോഴിക്കുന്നവൻ (2) മണ്ണിലെ വാസം തീരും വരെ എന്നും ജയത്തോടെ നടത്തുമവൻ (2) എബനേസറായ് എന്നും കൂടെയുണ്ട്(1) ഉണരുക നാം…
Verse 5
വിളിച്ച നാഥന്റെ വചനം ഘോഷിച്ചിടാം വിശ്വസ്ത സാക്ഷിയായ് എന്നും മുന്നേറിടാം(2) വാനവും ഭൂമിയും മാറിയാലും വാക്കുമാറാത്തവൻ യേശുവല്ലോ(2) വാഗ്ദത്തം തന്നവനെശു മാത്രമല്ലോ(1) ഉണരുക നാം…
Verse 6
പ്രാണപ്രിയനാം യേശു വീണ്ടും വരും നാം കണ്ണിമക്കുന്നോടിയിൽ പറന്നുയരും (2) താമസമതിനി ഏറെയില്ലാ കാഹള ശബ്ദം കേട്ടിടാറായ് (2) ഒരുങ്ങുക നാം വേഗം തിരുസഭയെ(1) ഉണരുക നാം…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?