ദൈവദൂതർ ആർത്തുപാടും ആ ദിനരാത്രിയിൽ (2)
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വമെന്നും
ഭൂമിയിൽ ദൈവത്തിൻ പ്രസാദമുള്ള മനുഷ്യർക്ക് (2)
സമാധാനം ഇന്നുമെന്നും എന്ന് പാടി ആർത്തിടും
ദൈവദൂതർ സംഘം വാനിൽ പറന്നുയർന്ന് (2)
(ദൈവദൂതർ ആർത്തുപാടും ...)
Verse 2
ബേത്ലഹേം എന്ന നാടതിലെ
ഏഴയായി ജാതനായി (2)
എന്റെ ഹൃദയമാം കാലിത്തൊഴുത്തിനെ
തേടി വന്നവനാം (2)
(ദൈവദൂതർ ആർത്തുപാടും...)
Verse 3
പാപിയെന്നിൽ കനിഞ്ഞവൻ
കാഴ്ച്ച വെയ്ക്കാൻ ഒന്നുമില്ല (2)
ബേത്ലഹേം മുതൽ കാൽവറി വരെയും
എന്നെ തേടിയവൻ (2)
(ദൈവദൂതർ ആർത്തുപാടും...)