LyricFront

Daivajaname unarnu nin balam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവജനമേ ഉണർന്നു നിൻ ബലം ധരി- ച്ചൊരുങ്ങുക അതിശീഘ്രം ഉന്നതനാം യാഹെ സ്തുതികളിൽ വസിപ്പോനെ ചേർന്നു നാം പുകഴ്ത്തീടാം
Verse 2
കാലിതൊഴുത്തിൽ പിറന്നവൻ നമുക്കായ് ഭൂതലെ സഞ്ചരിച്ചു കുരിശിന്മേൽ നമുക്കായ് മരിച്ചവനുയിർത്തതാൽ എന്നേക്കും ജയം നമുക്ക്
Verse 3
വാനജീവികൾ ഭൂചര ജന്തുക്കൾ സസ്യലതാതികളും ആഴിയിൽ നടമാടും സകലജീവികളും അവനെ സ്തുതിച്ചിടുന്നു
Verse 4
അവനത്രെ നമ്മെ സൃഷ്ടിച്ച ദൈവം നാമവൻ ജനവുമത്രേ വിശുദ്ധിയിൽ ഭയങ്കരൻ സ്തുതികളിലുന്നതൻ നമ്മുടെ ദൈവം തന്നെ
Verse 5
ഉണർന്നിരിക്കാം നിനയാനേരം മേഘത്തിൽ വിളികേൾക്കാം ഉണരാത്തവരും ലോകക്കാരേവരും കൈവിടപ്പെടുമന്നാൾ
Verse 6
ശീഘ്രം വരുവേൻ എന്നുരചെയ്തവൻ പോയപോൽ വീണ്ടും വരും അതാ വിളക്കുകൾ എടുക്ക എണ്ണനിറയ്ക്ക ദീപങ്ങൾ തെളിയിക്ക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?