LyricFront

Daivakrupa manoharame ente

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവകൃപ മനോഹരമേ എന്റെ പ്രാണനായകൻ എനിക്കു ചെയ്യുന്ന കൃപ മനോഹരമേ സുരദേവ നന്ദനനേ! എന്റെ ദുരിതമൊക്കെയും ചുമന്നൊഴിച്ച നിൻകൃപ മനോഹരമേ
Verse 2
കൊടുംപാപിയായിരുന്ന എന്റെ കഠിനപാപങ്ങൾ മോചനം ചെയ്ത കൃപ മനോഹരമേ ശത്രുവായിരുന്നയെന്നെ നിന്റെ പുത്രനാക്കി നീ തീർത്ത നിൻകൃപ എത്ര മനോഹര
Verse 3
പല പീഡകളെതിർത്തു വരും കാലമെനിക്കു സഹിഷ്ണുത തരുംകൃപ മനോഹരമേ ബലഹീനനാകുമെന്നിൽകര ളലിഞ്ഞനുദിനം താങ്ങി നടത്തും കൃപ മനോഹരമേ
Verse 4
നാശലോകം തന്നിലെന്നെ സൽപ്ര കാശമായ് നടത്തിടും നിൻകൃപയെത്ര മനോഹരമേ അരിസഞ്ചയനടുവിൽഎന്നെ തിരുച്ചിറകുള്ളിൽ മറച്ചുകാക്കുന്ന കൃപ മനോഹരമേ
Verse 5
ചതിനിറഞ്ഞ ലോകമിതിൽ നിന്റെ പുതുജീവനിൽ ഞാൻ സ്ഥിതി ചെയ്വാൻ കൃപയധികം നൽകണമേ പരിശ്രമത്തിനാലെയൊന്നും എന്നാൽ പരമനാഥനേ, കഴികയില്ല നിൻ കൃപ ചൊരിയണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?