LyricFront

Daivakunjadu yogyan thaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവകുഞ്ഞാടു യോഗ്യൻ താൻ ദൈവകുഞ്ഞാടു യോഗ്യൻ താൻ സർവ്വ സ്തുതി ബഹുമാനങ്ങൾക്കും ദൈവകുഞ്ഞാടു യോഗ്യൻ താൻ
Verse 2
വീണുവണങ്ങുവിൻ വാഴ്ത്തി സ്തുതിക്കുവിൻ വീരനാം രാജൻ താൻ എഴുന്നള്ളീടുന്നു വീര്യഭുജമുള്ളോൻ പാപഹരൻ ക്രിസ്തു വീണ്ടെടുത്തെന്നെയും തൻ മകനാക്കിയേ ദൈവ...
Verse 3
നീ അറുക്കപ്പെട്ടു നിൻ രുധിരത്തിനാൽ കുശവൻ നിലം വാങ്ങി പുതുപാത്രസൃഷ്ടിക്കായ് മണ്മയ പാത്രങ്ങളെ വിണ്മയമാക്കുവാൻ ചക്രത്തിന്മേൽ ദിനവും കുശവൻ പണിയുന്നു ദൈവ...
Verse 4
മരണ പാതാളത്തെ തകർത്തു ക്രൂശിന്മേൽ പുനരുത്ഥാനത്തെ ദാനമായ് നൽകി വാഴ്ചകളെയും അധികാരങ്ങളെയും ആയുധം വെയ്പ്പിച്ചു ജയഘോഷം മുഴക്കി ദൈവ...
Verse 5
ദൈവസിംഹാസനം ന്യായവിധിക്കൊരുങ്ങി പുസ്തകം തുറപ്പാൻ പുത്രനെഴുന്നള്ളി മൂവുലകും നടുങ്ങി മൂപ്പന്മാരോ വണങ്ങി പൊൻകിരീടങ്ങളെ പാദത്തിലർപ്പിച്ചു ദൈവ...
Verse 6
സർവ്വ രാജാക്കളും മഹത്തുക്കളുമെല്ലാം ഓടിയൊളിക്കും വൻ പാറ ഗഹ്വരങ്ങളിൽ കുഞ്ഞാട്ടിൻ കോപത്തിൽ ലോകം വിറക്കുമ്പോൾ കുഞ്ഞാട്ടിൻ കാന്ത നാം തിരുമാർവ്വിൽ ചാരിടും ദൈവ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?