LyricFront

Daivam sakalavum nanmaykkayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു ഭക്തന്മാരിഹെയെന്തിന്നലയുന്നു വലയുന്നു
Verse 2
ഞാനോ ഇതേവരെ ദൈവമാം പിതാവിന്റെ കൈകളിൽ രുചിച്ചതിൽ തിന്മയായൊന്നുമില്ല
Verse 3
ശിക്ഷയായി പലതെന്മേൽ വന്നു ഞാനറിയുന്നു രക്ഷകനടയന്മേൽ പക്ഷമായി ചെയ്തതെല്ലാം
Verse 4
സങ്കടം ബഹുവിധം സാധു ഞാൻ രുചിച്ചതിൽ തൻ കൃപയളവെന്യേ അനുഗ്രഹ നിറവേകി
Verse 5
എത്രനല്ലുടയവൻ കൃമിയാമടിയന്മേൽ ഇത്ര മാ ദയ തോന്നാനോർക്കുകിലൊന്നുമില്ല
Verse 6
സ്വർഗ്ഗമേനിക്കായി തൻ പുത്രനിൽ നൽകിയ ദത്തവകാശമോർത്തെൻ കർത്താവെ വണങ്ങുന്നു
Verse 7
ഇമ്മാനുവേലിന്റെ ചിറകുകൾ വിടരുന്ന അമ്മഹാ ഭാഗ്യദേശത്തടിയാനെയോർക്കണേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?