LyricFront

Daivam thaan snehikkum manavarkkekum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം താൻ സ്നേഹിക്കും മാനവർക്കേകും നന്മകളെത്രപരം തൻ സ്നേഹം കൈക്കൊള്ളും മക്കൾക്കു നൽകുന്ന-വൻകൃപയെത്ര ധന്യം(2)
Verse 2
നീതിമാൻമാരുടെ വാസസ്ഥളങ്ങളിൽ സ്വർഗ്ഗീയ ചൈതന്യം വാണിടുന്നു; തൻഹിതം ചെയ്തിടുവാൻ(2) സ്വർഗ്ഗീയ ജ്ഞാനത്താൽ പാലിച്ചീടും
Verse 3
കാംക്ഷിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം താതൻ പുലർത്തീടുന്നു; കാനാവിലെ നൽവീഞ്ഞിലും(2) മാധുര്യമായവ നൽകീടുന്നു
Verse 4
നിദ്രയിലും പരൻ പ്രിയർക്കൊരുക്കുന്ന വൻ ദയ എത്ര ബഹുലമഹോ; ആധിയും വ്യാധിയും(2) ഏശിടാതെ താതൻ കാത്തിടുന്നു
Verse 5
വാരിവിതറുന്നു ഭക്തർക്കളവെന്യെ മാറിപോൽ വൻ കൃപയേകീടുന്നു; നന്ദിയാൽ വാഴ്ത്തിടാം(2) നിത്യവും തൻദയ വർണ്ണിച്ചീടാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?