LyricFront

Daivamam yahovaye jeevannuravaayone

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവമാം യഹോവയെ ജീവന്നുറവായോനെ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 2
ആദ്യം അന്തവുമില്ല ഭാഗ്യവാനായ് വാഴുന്ന നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 3
നിത്യം ശ്രേഷ്ഠ ദൂതന്മാർ സ്തോത്രം ചെയ്യും നാഥൻ ആർ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 4
സർവ്വ സൃഷ്ടിക്കും സദാ സർവ്വുമാണ്‌ വല്ലഭാ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 5
പുത്രൻ ക്രൂശിൻ രക്തത്താൽ ശുദ്ധം ചെയ്യുന്നതിനാൽ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 6
നിന്നെ സ്നേഹിപ്പതിന്നായ് എന്നിൽ തന്ന കൃപക്കായ്‌ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 7
താണിടുന്ന ഹൃദയേ വാണീടുന്നെൻ രാജാവേ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 8
അന്യർ സേവ വ്യർത്ഥമേ ധന്യർ നിന്റെ ഭക്തരേ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 9
നിന്നെപ്പോലെ ദൈവം ആർ ഒന്നുമില്ലില്ലന്യന്മാർ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 10
എൻ പ്രകാശമായോനെ തൻ സന്തോഷം തന്നോനെ നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Verse 11
തൻ തൃനാമ രഹസ്യം താത പുത്രൻ ആതമാവാം നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?