ദൈവമേ നന്ദിയാൽ നിറയും മനസ്സിൽ
ഉയരും സ്തുതികൾ സവിധേ പകരാൻ
കരുണാമയനാം പരനേ
കനിവിൻ കരം തേടിയിതാ
വരുന്നു താഴ്മയായ്(2)
Verse 2
തിരുമറിവിൻ നിണം കാണാതെ
തിരികെ നടന്നൊരു പഥികൻ ഞാൻ
തിമിരമടഞ്ഞോരു മിഴികളുമായ്
ഇരുളിലമർന്നെൻ ജീവിതവും
വഴികാട്ടിയായ് വന്നു എന്നിൽ നീ
അറിവിൻ തിരിതെളിച്ചു(2)
Verse 3
ജീവിതമൊരു സുവിശേഷമതായ്
തീരണമെന്ന നിൻ നിനവതിനെ
നിന്ദിതമാക്കിയെൻ വാക്കുകളാൽ
സ്വാർത്ഥമായ് തീർന്നെൻ ജീവിതവും
കുരിശിൽ തകർന്ന നിൻ കൈകളാൽ
തഴുകി എന്നെ അണച്ചു(2)