LyricFront

Daivame nee kaivedinjo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവമേ നീ കൈവെടിഞ്ഞോ കാൽവറിയിൽ നിൻ സുതനെ! താനുറക്കെ കേണിടുന്നു പ്രാണനെ വെടിഞ്ഞിടുന്നു
Verse 2
ഏകയാഗം മൂലമാർക്കും ഏകുവാനായ് മോക്ഷമാർഗ്ഗം ലോകപാപമാകവേ നീ ആക്കി തന്മേൽ നിഷ്കാരുണ്യം
Verse 3
പാപമറിയാത്തവനെ ഞാനവനിൽ ദൈവനീതി ആകുവതിന്നായെനിക്കായ് പാപമാക്കിതീർത്തോ ദേവാ!
Verse 4
മൃത്യുവിൽ നിന്നെന്റെ പ്രാണൻ വീഴ്ചയിൽ നിന്നെന്റെ കാൽകൾ കണ്ണുനീരിൽ നിന്നു കൺകൾ നിർണ്ണയം വിമോചിപ്പാനായ്
Verse 5
എൻവിലാപം നൃത്തമാകാൻ എന്റെ രട്ടഴിഞ്ഞുപോകാൻ സന്തതം സന്തോഷമേകാൻ സ്വർഗ്ഗനാടെൻ സ്വന്തമാകാൻ
Verse 6
പാർത്തലത്തിലെത്രകാലം പാർത്തിടും ഞാനത്രനാളും കീർത്തിച്ചിടും സ്തോത്രം ചെയ്യും വാഴ്ത്തിപ്പാടും ഹല്ലേലുയ്യാ!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?