Verse 1ദൈവമേ നിൻ സന്നിധിയിൽ
വന്നിടുന്നീ സാധു ഞാൻ
താവക തൃപ്പാദം തന്നിൽ
കുമ്പിടുന്നീ ഏഴ ഞാൻ
Verse 2ഞാൻ നമിക്കുന്നു, ഞാൻ നമിക്കുന്നു
സ്വർഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേ
Verse 3ഏകജാതനെയെനിക്കായ്
യാഗമായിത്തീരുവാൻ
ഏകിയ നിൻ സ്നേഹത്തിന്റെ
മുമ്പിലീ ഞാനാരുവാൻ
Verse 4സ്വർഗ്ഗസൗഖ്യം കൈവെടിഞ്ഞീ
പാരിടത്തിൽ വന്നോനെ
സ്വന്തമാക്കി എന്നെയും നിൻ
പുത്രനാക്കി തീർത്തോനേ
Verse 5സന്തതം ഈ പാഴ്മരുവിൽ
പാത കാട്ടിടുന്നോനേ
സാന്ത്വനം നൽകി നിരന്തരം
കാത്തിടുന്നോരാത്മാവേ