LyricFront

Daivamulla veetil janichu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾ ക്രിസ്തുവുള്ള വീട്ടിൽ വളർന്നു ഞങ്ങൾ ഭാഗ്യം എത്ര ഭാഗ്യം ഈ ഭവനത്തിൽ വാഴ്ത്തിപ്പാടും എന്നും സ്നേഹതാതനേ(2)
Verse 2
രാവിലെ ഉണർന്നിടുമ്പോൾ ഒത്തുചേരും ഞങ്ങൾ ആർത്തുപാടി നിദ്രതന്ന നാഥനെ വാഴ്ത്തും(2) സത്യവേദപുസ്തകത്തിൽ നിന്നും വേണ്ട ഭോജ്യം പങ്കുവെച്ചു നൽകും എന്നും സ്നേഹമുള്ള ഡാഡി- ദൈവമുള്ള..
Verse 3
ഡാഡിയും മമ്മിയും തമ്മിലെന്തു സ്നേഹം കണ്ടു ഞങ്ങൾ ശീലമാക്കി മധുരമായ സ്നേഹം(2) കളവു തെല്ലു പോലും ചൊല്ലുകില്ല വീട്ടിൽ കളവു ദൈവ കോപഹേതു എന്നറിഞ്ഞു ഞങ്ങൾ ദൈവമുള്ള..
Verse 4
വീട്ടിലുള്ള വേല ഞങ്ങൾ ഒന്നുചേർന്നു ചെയ്തു ഒരുമയോടെ ദൈവം ഏകും ഭോജനം കഴിച്ചു(2) രാവിൽ ഞങ്ങൾ നിദ്ര തേടി വിശ്രമിച്ചിടുമ്പോൾ ഞങ്ങൾക്കായി പ്രാർത്ഥിച്ചിടും മാത്യശബ്ദം കേട്ടു- ദൈവമുള്ള..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?