LyricFront

Daivarupathil irunna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവരൂപത്തിൽ ഇരുന്ന യേശുദേവൻ തന്റെ ദൈവത്ത്വം മുറുകെ പിടിക്കാതെ ദാസരൂപം എടുത്തു മനുഷ്യനായ മഹാ സ്നേഹം നമ്മുക്കു മറക്കാമോ?
Verse 2
തന്നത്താൻ ഒഴിച്ച് മനുഷ്യനായ് വിളങ്ങി തന്നത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായ്ത്തീർന്നു താൻ
Verse 3
ആദാമ്യ ജന്മപാപം നീക്കാനായ് പഴയ പാമ്പിന്റെ തലയെ തകർക്കാനായ് ദാസരൂപം എടുത്തു മനുഷ്യനായ മഹാ സ്നേഹം നമ്മുക്കു മറക്കാമോ?
Verse 4
ദൈവവും യേശുവിനെ ഏറ്റവും ഉയിർത്തി സകല നാമത്തിന്നും മേൽ നാമം നൽകി യേശു നാമത്തിങ്കൽ മൂന്നു ലോകരുടേയും മുഴങ്കാൽ മടക്കി തലതഴ്ത്തി കൊണ്ടു
Verse 5
യേശുക്രിസ്തു കർത്താവ് എന്നു അന്നേറ്റുപറയും പിതാവായ ദൈവത്തിൻ മഹത്വത്തിനായ് താതൻ വലഭാഗേ നമ്മുക്കായി ജീവിക്കുന്ന വേഗം നമ്മെ ചേർക്കാൻ മേഘത്തിൽ വന്നിടുന്ന മണവാളന്നായ് ഇന്നും ഒരുങ്ങി നിൽക്കാം.

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?