LyricFront

Daivathe snehikkunnorkkavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തെ സ്നേഹിക്കുന്നോർക്കവൻ സകലവും നന്മക്കായി തീർത്തിടുന്നു ദൈവം അനുകൂലമെങ്കിൽ പ്രതികൂലമായ് ആർ നിന്നിടും സ്വന്തപുത്രനെ ആദരിക്കാതെ എല്ലാർക്കുമായവൻ ഏൽപ്പിച്ചവൻ(2) അവനോട് കൂടെ സകലവും നമുക്കായ് നൽകിയ നാഥാ കരുണാമയാ (2)
Verse 2
മരിച്ചവരിൽനിന്നും ഉയർത്തെഴുനേറ്റവൻ നമുക്കായ് പക്ഷവാദം ചെയ്തിടുന്നു കഷ്ടതയോ... സങ്കടമോ... ഉപദ്രവമോ.... ദാരിദ്ര്യമോ.... നഗ്നതയോ ആപൽ മരണമോ ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും വേർപിരിപ്പാൻ സാധ്യമല്ല(2)
Verse 3
നമ്മെ സ്നേഹിച്ചവൻ മുഖാന്തരം പൂർണ്ണജയം നാം പ്രാപിക്കുന്നു മരണത്തിനോ... ജീവനതോ.... ദൂതന്മാർക്കോ.... വാഴ്ചകൾക്കോ... ഉയരത്തിനോ ആഴത്തിനോ ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും വേർപിരിപ്പാൻ സാധ്യമല്ല(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?