LyricFront

Daivathin krupaye chinthikkam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ കൃപയെ ചിന്തിക്കാം ദിവ്യജീവൻ നൽകിയതോർക്കാം
Verse 2
ഏകസുതനിൽ വിശ്വസിച്ചിടുന്നോർ- ക്കേവർക്കും ജീവൻ നൽകുവാനവനെ ഏകി ലോകത്തെ സ്നേഹിച്ച കൃപയെ പുകഴ്ത്തി നമുക്കു സ്തുതിക്കാം
Verse 3
ന്യായവിധിയിൻ വാളിന്നു കീഴിൽ ന്യായമായകപ്പെട്ടാകുലരാകും നമ്മുടെ ശിക്ഷയഖിലം പുത്രന്മേൽ ചുമത്തിയ കൃപയോർക്കാം
Verse 4
ദൈവമേ ദൈവമേ ഈവിധമെന്നെ കൈവിട്ടതെന്തെന്നലറിക്കരയുവാൻ ജീവന്റെ നാഥന്നിടയായതെന്തെ ന്നറിഞ്ഞു നമുക്കു സ്തുതിക്കാം
Verse 5
കുരിശിൽ തൻ ജീവൻ വെടിഞ്ഞുവെന്നാലും മരണത്തെവെന്നുതാനുയിർത്തു മൂന്നാം നാൾ പ്രാണനു പുതുക്കം പ്രാപിച്ചു നമുക്കും പ്രണമിച്ചു മുന്നിൽ വീഴാം
Verse 6
നമുക്കായിട്ടിന്നും മൽക്കീസെദേക്കിൻ ക്രമത്തിൽ പ്രധാന പുരോഹിതനായി സ്വർഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു- ന്നവനെ നമുക്കു സ്തുതിക്കാം
Verse 7
വീണ്ടും വരുന്നു രാജാധിരാജൻ കണ്ടീടും വേഗം വാനിൽ നാമവനെ സ്വന്തജനത്തെ ചേർത്തിടുമുടനെ ഹല്ലേലുയ്യാ ഗീതം തുടരാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?