LyricFront

Daivathin naamathe vaazhthippukazhthidaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടാം സ്തോത്രത്തിൻ ഗീതങ്ങൾ പാടാം പുതിയ സമർപ്പണം പുതിയ പ്രതീക്ഷകൾ പുതുജീവൻ നൽകണേ നാഥാ
Verse 2
സ്തുതിച്ചീടുക നാം പുകഴ്ത്തിടുക നാം ദൈവത്തിൻ ദാനത്തിനായി അളവില്ലാ ദാനങ്ങൾ തരുന്ന കൃപക്കായി(2) സ്തോത്രം ചെയ്തിടുന്നു ദൈവത്തിൻ...
Verse 3
ദേശത്തിൻ വെളിച്ചമായി വിളങ്ങിടുവാനായി ആലയം സമർപ്പിക്കുന്നു (2) അനുഗ്രഹിക്കണമെ കൃപ ചൊരിയണമെ(2) നിത്യ സഹായകനെ ദൈവത്തിൻ...
Verse 4
ദൈവത്തെ മറന്നു ജീവിതം നയിച്ചു പാപികളാം അടിയാർ(2) പുതു ജീവൻ നൽകണെ പുതു സൃഷ്ടിയാക്കണെ(2) നിത്യ ജീവദായക ദൈവത്തിൻ...
Verse 5
ഭാരങ്ങളും എല്ലാ ദുഃഖങ്ങളും മുറ്റും സമർപ്പിക്കുന്നു നിന്മുമ്പിൽ(2) ശക്തികരി-ക്കണമെ ബലം നൽകീടണമെ(2) നിൻ പാതെ നടപ്പതിനായി ദൈവത്തിൻ..
Verse 6
തിരുവചനം തന്റെ പൊരുളറിയുവനായി തുറക്കണമെ കണ്ണുകൾ(2) വലിയ ഉണർവിനെ ചൊരിയണെ നാഥാ(2) ആത്മാവാൽ നിറക്കണമെ ദൈവത്തിൻ...
Verse 7
സ്വാർത്ഥത മാറ്റി ശുദ്ധിവരുത്തണെ മലിനമാം ഹൃദയത്തെ(2) ക്രിസ്തു വസിച്ചീടും ആലയമാക്കണെ(2) എളിയവരാം ഞങ്ങളെ ദൈവത്തിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?