LyricFront

Daivathin paithale kleshikka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ പൈതലെ ക്ലേശിക്ക വേണ്ട നീ നിൻ ദൈവം ശക്തനാം ദൈവം താൻ
Verse 2
കളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻ നിന്നുടെ ദൈവമെന്നോർക്ക നീ
Verse 3
മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെ വിടുവിച്ച വൻ കരം ഉള്ളവൻ
Verse 4
യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻ നിന്നോടു കൂടെന്നും ഉണ്ടല്ലോ
Verse 5
മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ച കാരുണ്യവാനല്ലോ നിൻ പ്രിയൻ
Verse 6
പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്ത യിസ്രയേലിൻ ദൈവം നിൻ പ്രിയൻ
Verse 7
കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻ തിരകൾ അടക്കിയോൻ നിൻ പ്രിയൻ
Verse 8
കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയും നല്കിയ ദൈവം താൻ നിൻ പ്രിയൻ
Verse 9
ചെറിയേരഞ്ചപ്പത്താൽ അയ്യായിരങ്ങളെ പോഷിപ്പിച്ചോനല്ലോ നിൻ പ്രിയൻ
Verse 10
ദാഹിക്കുവോർക്കെല്ലാം ജീവ ജലം നല്കും ജീവൻ ഉറവ താൻ നിൻ പ്രിയൻ
Verse 11
ഭാരങ്ങൾ ഒക്കെയും തൻ മേൽ നീ വെയ്ക്കുക എല്ലാം ചുമന്നിടും ശക്തനിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?