LyricFront

Daivathin raajyam snehathin raajyam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യം യേശുരാജൻ - ഘോഷിച്ച നൽ- വാർത്ത നിങ്ങൾ - ഓർത്തീടുക(2)
Verse 2
സ്വർഗ്ഗീയരാജ്യം സ്വായത്തമാക്കാൻ ഭാഗ്യമുള്ളോർ തൻ - യോഗ്യതയരുളി മാർഗ്ഗത്തെക്കാട്ടി - മോക്ഷത്തെ നൽകി(2) യേശു…
Verse 3
ദരിദ്രാത്മാക്കൾ പ്രാപിക്കും രാജ്യം കരയുന്നവർക്കു - ലഭിക്കുമാശ്വാസം കരുണയുള്ളവർക്കു - കരുണ ലഭിക്കും(2) യേശു…
Verse 4
നിർമ്മലഹൃദയം ദൈവത്തെ കാണും സൗമ്യതയുള്ളോർ - ഭൂമിയിൽ വാഴും താഴ്ചയുള്ളവർക്കോ ഉയർച്ച ലഭിക്കും(2) യേശു…
Verse 5
രമ്യതയുളവാക്കുന്നോർ ശ്രേഷ്ഠർ നാമമവർക്കു - ദൈവപുത്രന്മാർ നന്മനിമിത്തം - പീഢകൾ ഉളവാം(2) യേശു…
Verse 6
ദുഷിക്കുന്നവർക്കായ് പ്രാർത്ഥിച്ചീടുക പഴിക്കുന്നവരെ - അനുഗ്രഹിച്ചീടുക ദ്വേഷിക്കുന്നവർക്കു - ഗുണം ചെയ്തീടുക(2) യേശു…
Verse 7
കുറവുകളെല്ലാം സമ്മതിച്ചാകിൽ കരുണയിൻ നാഥൻ - മോചനം നൽകും മറുരൂപമാക്കും - നവജീവൻ നൽകും(2) യേശു…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?