LyricFront

Daivathin snehathil thanne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ സ്നേഹത്തിൽ തന്നെ എന്നും ആശ്രയം വയ്ക്കാം സീയോനിൽ നോക്കി തന്നെ സാക്ഷിയായി എന്നും ജീവിക്കും ഞാൻ (2)
Verse 2
എന്റെ ഭാരമോ എന്റെ കോട്ടമോ ഒന്നും എന്നെ തളർത്തുകില്ല തന്റെ മരണം വിജയമല്ലോ ഉയർത്തവൻ എന്നെ രക്ഷിക്കും (2)
Verse 3
ദൈവത്തിൻ തേജസിൽ തന്നെ നിത്യം ആവോളം വയക്കാം ക്രൂശിന്റെ മറവിൽ തന്നെ ദുഷ്ടരിൽ നിന്നും വിടുതലുണ്ട് (2)
Verse 4
എന്റെ രോഗമോ എന്റെ നാശമോ ഒന്നും എന്നെ അകറ്റുകില്ല ബന്ധുമിത്രങ്ങൾ അകന്നാലും അവൻ എന്നെ വഴി നടത്തും (2)
Verse 5
ദൈവത്തിൻ കരുണയിൽ തന്നെ എന്നും പ്രത്യാശ വയ്ക്കും ഉന്നത ഗിരിയിൽ തന്നെ സൗഖ്യവും വിടുതലും ലഭിക്കും (2)
Verse 6
എന്റെ ക്ലേശമോ എന്റെ കണ്ണിരോ ഒന്നും എന്നെ തളർത്തുകില്ല തന്റെ ശക്തിയിൽ ആശ്രയിച് തകർച്ചയെ അതിജീവിക്കും (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?