LyricFront

Daivathinu mahathvam daivathinu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിനു മഹത്വം ദൈവത്തിനു മഹത്വം (2) താഴ്ചയിൽ എന്നെ ഓർത്ത ദൈവത്തിനു മഹത്വം വീഴ്ചയിൽ നിന്നെന്നെ കാത്ത ദൈവത്തിനു മഹത്വം
Verse 2
ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കുന്നോനെ നിൻ അഭിഷേകത്താൽ എന്നെ നിറച്ചവനെ (2) കൂരിരുൾ താഴ്വരയിൽ കൂടെ നടപ്പവനെ മരണ നിഴലിലും കൂട്ടായി വരുന്നവനെ (2)
Verse 3
അങ്ങല്ലാതെ ആശ്രയിപ്പാൻ പാരിതിൽ ആരുമില്ലേ എല്ലാം നിൻ ദാനം മാത്രം എൻ ജീവനായകനെ (2) ഒന്നിലും പുകഴുവാനും പ്രശംസിപ്പാനുമില്ലേ അങ്ങയിൽ മാത്രം എൻ സർവ്വ പുകഴ്ചയുമേ (2)
Verse 4
എൻ മുടിയിഴകൾപ്പോലും നീ എണ്ണി അറിയുന്നതാൽ ഒന്നിനെക്കുറിച്ചും ഏഴ വ്യാകുലപ്പെടുന്നില്ലേ (2) നിൻഹിതം അല്ലാതെയെന്നിൽ ഒന്നും നിവർത്തിക്കില്ല ഞാൻ എത്ര ഭാഗ്യവാൻ യേശുവിൽ ചാരുന്നതാൽ(2)
Verse 5
വേഗം ഞാൻ വന്നിടാം എന്ന വാക്കുപറഞ്ഞവനെ വേഗം നിന്നെ കാണാൻ എൻ കൺകൾ കൊതിച്ചിടുന്നേ(2) നീക്കം വരാത്തതാം ഗേഹം വേഗം എൻ സ്വന്തമേ വേർപിരിയാതെ നാമെന്നും തൻകൂടെ വാഴുമേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?