LyricFront

Daivathinu sthothram cheytheeduven

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത് ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ ഏകമായ് വണങ്ങി പാടിടാമെന്നും
Verse 2
താൻ നല്ലവനല്ലോ ദയ എന്നുമുള്ളത് താൻ വല്ലഭനല്ലോ സ്തുതി എന്നുമവന് താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോ തൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോ
Verse 3
ജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻ ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻ ജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെ മോടിയോടു വാനത്തിൽ തൂക്കിയവനാം Verse 4: നീട്ടിയ ഭുജത്താൽ യിസ്രായേലിനെ വീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകി ചെങ്കടൽ പിളർന്നു തൻ ജനങ്ങളെ തങ്ക നിലത്തൂടെ താൻ നടത്തിയേ Verse 5: നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾ വേണ്ടതെല്ലാം നൽകി ആദരിച്ചു താൻ ഇമ്പദേശം എന്നന്നേക്കുമവർക്കായ് അൻപോടവകാശം താനരുളിയേ Verse 6: താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോ വീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോ വൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോ ധൈര്യമായ് നമുക്കും പാടിടാമല്ലോ Verse 7: മാനവരിൻ സ്നേഹം മാറിടുന്നേരം മാറിടാത്ത നിത്യ സ്നേഹിതൻ തന്നെ നേരിടുന്ന എല്ലാ വ്യാകുലങ്ങളും തീരുമേ തൻ ഉന്നത സന്നിധാനത്തിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?